മുംബൈ: ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത. പുതുക്കിയ ഷവോമി ഫോണുകള്‍ക്ക് വന്‍ വിലക്കുറവുമായി ആമസോണ്‍. 9,899 രൂപയ്ക്കാണ് പുതുക്കിയ ഷവോമി റെഡ് മി 6 പ്രോ ആമസോണില്‍ നിന്നും ലഭിക്കുക. ഡിസംബര്‍ 13ന് ആരംഭിക്കുന്ന ഓഫര്‍ ഡിസംബര്‍ 14ന് അവസാനിക്കും.

പുതിയ ഫോണുകള്‍ വാങ്ങിക്കുമ്പോള്‍ ലഭിക്കുന്ന എല്ലാ ആവശ്യ ആക്‌സസറീസും പുതുക്കിയ ഷവോമി ഫോണുകള്‍ വാങ്ങിക്കുമ്പോഴും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും ആമസോണ്‍ ഉറപ്പുനല്‍കുന്നു. സര്‍ട്ടിഫിക്കേഷനോടുകൂടിയ പുതുക്കിയ ഷവോമി ഫോണുകള്‍ക്ക് ആറ് മാസം വരെയാണ് വാറന്റി. 599 രൂപ വിലയുള്ള എംഐ ഇയര്‍ഫോണുകള്‍ 387 രൂപയ്ക്ക് ഓഫറില്‍ ലഭ്യമാകും.

പുതുക്കിയ ഷവോമി ഫോണുകളും അവയുടെ വിലയും ചുവടെ;

9,899 രൂപയ്ക്കാണ് പുതുക്കിയ ഷവോമി റെഡ് മി 6 പ്രോ ആമസോണില്‍ ലഭ്യമാകുക. 3 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്‌പേസുമാണ് റെഡ് മി 6 പ്രോയുടെ യഥാര്‍ത്ഥ വില 11,499 രൂപയാണ്. 10,999 രൂപയാക്കാണ് ഫോണിന്റെ റഗുലര്‍ വേര്‍ഷന്‍ വിറ്റത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്‌പേസുമുള്ള റെഡ് മി 6 പ്രോയുടെ വില 11,699 രൂപയാണ്. 13,499 രൂപയാണ് ഫോണിന്റെ യഥാര്‍ത്ഥ വില. 12,999 രൂപയായിരുന്നു ഫോണിന്റെ റഗുലര്‍ വേര്‍ഷന്റെ വില.

പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതുക്കിയ ഷവോമി ഫോണുകള്‍ വാങ്ങിക്കുമ്പോള്‍ 10,400 വരെ അധിക കിഴിവുകള്‍ ലഭിക്കുന്നു.എംഐ മാക്‌സ് 2 (4 ജിബി, 64 ജിബി) 10,949യാക്കാണ് ആമസോണില്‍ ലഭിക്കും. 18,999 രൂപയാണ് ഫോണിന്റെ യഥാര്‍ത്ഥ വില. സാധാരണ 15,999 രൂപയാക്കാണ് ഫോണ്‍ വിപണിയില്‍ വില്‍ക്കുന്നത്. 12,999 രൂപ വിലയുള്ള റെഡ് മീ വൈ (4 ജിബി, 64 ജിബി) ഓഫര്‍ പ്രമാണിച്ച് 10,499 രൂപയ്ക്ക് ലഭിക്കും.

ഷവോമി എംഐ എ 1 9,749 രൂപയ്ക്കും എംഐ എ2 13,949യ്ക്കും ആമസോണില്‍ ലഭ്യമാണ്. എംഐ എ1ന്റെ യഥാര്‍ത്ഥ വില 14,999 രൂപയും എംഐ എ2ന്റെ വില 17,499 രൂപയുമാണ്. എന്നാല്‍ ഇവ യഥാക്രമം 14,285,15,999 എന്നീ വിലയ്ക്കാണ് വിപണിയില്‍ വിറ്റഴിക്കുന്നത്. പുതുക്കിയ എംഐ റെഡ് മി 5 (3ജിബി, 32ജിബി) ആമസോണില്‍ ലഭ്യമാണ്. 7,899 രൂപയാണ് വില. 8,999 രൂപയാണ് ഫോണിന്റെ യഥാര്‍ത്ഥ വില. എന്നാല്‍ വിപണിയില്‍ 9,990 രൂപയ്ക്കാണ് എംഐ വിറ്റഴിക്കുന്നത്. ഈ ഫോണുകള്‍ക്കും എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

എംഐ 3സി വയര്‍ലെസ് റൂട്ടറും എംആ ബാന്‍ഡ് എച്ച്ആര്‍എക്‌സ് എഡിഷന്‍ എന്നിവയും ഐമസോണ്‍ ഓഫറില്‍ ഒരുക്കിയിട്ടുണ്ട്. എംഐ 3സി വയര്‍ലെസ് റൂട്ടറ് 774 രൂപയ്ക്കും എംആ ബാന്‍ഡ് എച്ച്ആര്‍എക്‌സ് 1,089 രൂപയ്ക്കും ഓഫറില്‍ ലഭ്യമാകും. വയര്‍ലെസ് റൂട്ടറിന്റെ യഥാര്‍ത്ഥ വില 1,199 രൂപയും ബാന്‍ഡ് എച്ച്ആര്‍എക്‌സിന്റെ യഥാര്‍ത്ഥ വില 1,999 രൂപയുമാണ്.