പ്രമുഖ നടിയുടെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

പനാജി: പ്രമുഖ ബോളിവുഡ് താരം സറീന്‍ ഖാന്റെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ ഗോവയിലെ ബീച്ചിന് സമീപമുള്ള അഞ്ജുന ഗ്രാമത്തിലാണ് അപകടമുണ്ടായത്.

അപകട സമയത്ത് സറീന്‍ ഖാനും ഡ്രൈവര്‍ അലി അബ്ബാസുമാണ് കാറില്‍ ഉണ്ടായിരുന്നത്. സറീന്‍ ഖാന്റെ കാറിടിച്ച് ബൈക്ക് യാത്രികനായ ഗോവയിലെ മപുസ സ്വദേശിയായ നിതേഷ് (31) ആണ് മരിച്ചത്.

അപകടം നടന്നതിനുശേഷം ഉടന്‍തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് അഞ്ജുന പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel