ഇഷ അംബാനിയുടെ വിവാഹത്തിന് ആവേശമായി ഐശ്വര്യയുടേയും ദീപികയുടേയും ഡാന്‍സ്; ഇരുവരും മദ്യ ലഹരിയിലെന്ന് ആരാധകര്‍; വീഡിയോ കാണാം

ജയ്പൂര്‍: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹ സല്‍ക്കാരത്തിനിടെ ഒപ്പത്തിനൊപ്പം ചുവടുവെച്ച് ഐശ്വര്യാ റായിയും ദീപിക പദുകോണും. ദീപിക പദുക്കോണിനെ കെട്ടിപ്പിടിച്ച് ഡാന്‍സ് കളിക്കുന്ന ഐശ്വര്യറായിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ദീപികയെ കൈ പിടിച്ചുകൊണ്ടുവരുന്ന ഐശ്വര്യ പഞ്ചാബി ഗാനത്തിന് ഡാന്‍സ് ചെയ്യിപ്പിക്കുകയായിരുന്നു. അതേസമയം ഐശ്വര്യ റായ് മദ്യപിച്ച് ലക്കുകെട്ടിരിക്കുകയാണെന്നും അത് ആ ഡാന്‍സ് സ്‌റ്റൈപ് കണ്ടാല്‍ തന്നെ അറിയാമെന്നും വീഡിയോ കണ്ട ആരാധകര്‍ വിമര്‍ശിച്ചു.

എന്നാല്‍ എന്നെങ്കിലുമാണ് അവര്‍ മനസ്സ് തുറന്ന് ആഘോഷിക്കുന്നത്. അവരെ വെറുതെ വിടൂയെന്നും ചിലര്‍ പറഞ്ഞു. ദൃശ്യങ്ങളില്‍ തൊട്ടടുത്ത് ഡാന്‍സ് കളിക്കുന്ന രണ്‍വീര്‍ സിങിനെയും അഭിഷേക് ബച്ചനെയും കാണാം. ഇരുവരുടെ ഡാന്‍സിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാറലായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here