വിവാഹ സല്‍ക്കാരത്തിനിടയിലുണ്ടായ ആഘോഷ വെടിവെപ്പില്‍ 14 കാരന് ദാരുണാന്ത്യം

നോയിഡ: വിവാഹ സല്‍ക്കാരത്തിനിടയിലുണ്ടായ ആഘോഷ വെടിവെപ്പില്‍ 14 കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഘോഡി ബച്ചേദ ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്.

ആഘോഷത്തിന് മാറ്റുകൂട്ടാന്‍ വരന്റെ സുഹൃത്തുക്കളാണ് വെടി ഉതിര്‍ത്തത്. അതില്‍ ഒരാളുടെ തോക്കില്‍നിന്ന് 14കാരനായ ഗൗരവിന് വെടിയേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ജഗ്ദീഷ് വരന്‍ അടക്കം നാല് പേര്‍ക്കെതിരെ പരാതി നല്‍കി.

അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് വരികയാണെന്നും കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. വെടിയേറ്റ ഗൗരവ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News