മുംബൈ ആക്രമണത്തിന്റെ പശ്ചാതലത്തിലൊരുങ്ങിയ ഹോട്ടല്‍ മുംബൈ തിയേറ്ററുകളിലേക്ക്

2008 മുംബൈ ആക്രമണങ്ങളുടെ പശ്ചാതലത്തില്‍ ഒരുങ്ങിയ അമേരിക്കന്‍ ഓസ്‌ട്രേലിയന്‍ ചിത്രമായ ഹോട്ടല്‍ മുംബൈ ഇന്ത്യയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ആന്തണി മാറസ് സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് ജോണ്‍ കോളിയും മാരാസും ചേര്‍ന്നാണ്.

2009 ല്‍ പുറത്തിറങ്ങിയ സര്‍വൈവിംഗ് മുംബൈ എന്ന ഡോക്യുമെന്ററിയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2008 ല്‍ മുംബൈയെ മുഴുവന്‍ ഞെട്ടിച്ച ആക്രമണത്തില്‍ താജ് ഹോട്ടലിലെ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം എത്തുന്നത്.

പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലറിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ടോറോന്റോ ചലച്ചിത്ര മേളയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത്.

സ്ലംഡോഗ് മില്ലനിയര്‍ എന്ന ചിത്രത്തിലൂടെ പ്രശസതനായ ദേവ് പട്ടേല്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. താജ് ഹോട്ടലിലെ ജോലിക്കാരനായിട്ടാണ് ദേവ് എത്തുക. അനുപം ഖേര്‍, ആര്‍മി ഹാമര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here