റാഫേലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി നാളെ

റഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി അദ്ധ്യക്ഷനായ ബഞ്ച് നാളെ രാവിലെ 10.30ന് വിധി പുറപ്പെടുവിക്കും.

ചട്ടങ്ങള്‍ ലംഘിച്ചാണ് റഫേല്‍ കരാര്‍ ഒപ്പിട്ടെന്നാണ് ഹര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികൂട്ടില്‍ നില്‍ക്കുന്ന അഴിമതിയില്‍ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടാല്‍ അത് കേന്ദ്ര സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും.

126 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ തിരുത്തി 36 മാത്രമാക്കി ചുരുക്കിയ റഫേല്‍ ഇടപാടില്‍ അഴിമതി ഉണ്ടെന്നാണ് ഹര്‍ജിക്കാരനായ മുന്‍ ബിജെപി കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി തുടങ്ങിയവര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്.

നവംബര്‍ 14ന് വാദം പൂര്‍ത്തിയായ കേസില്‍ നാളെ രാവിലെ പത്ത് മുപ്പതിന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി,ജസ്റ്റിസുമാരായ സജ്ഞയ് ഗൗള്‍,കെ.എം.ജോസഫ് തുടങ്ങിയവര്‍ അംഗങ്ങളായ ബഞ്ച് വിധി പുറപ്പെടുവിക്കും.വ്യോമസേന തലവന്‍ അടക്കമുള്ളവരെ വാദ സമയത്ത് സുപ്രീംകോടതി വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

ആയുധ ഇടപാട് സംബന്ധിച്ച് രാജ്യത്തുള്ള നിയമങ്ങള്‍ എല്ലാം ലംഘിക്കപ്പെട്ടുവെന്ന് ഹര്‍ജികാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടികാട്ടിയിരുന്നു. അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ബാധിക്കും.

റിലയന്‍സിനെ കരാറില്‍ ഉള്‍പ്പെടുത്തിയതും വില കൂട്ടി വിമാന എണ്ണം കുറച്ചതും പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിന്റെ ഭാഗമെന്നാണ് പ്രതിപക്ഷ ആരോപണം. രണ്ട് പ്രതിരോധമന്ത്രിമാരും പ്രതിസ്ഥാനത്തുണ്ട്. അത് കൊണ്ട് തന്നെ അന്വേഷണത്തെ ശക്തമായി കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുന്നു. നാളത്തെ കോടതി തീരുമാനം മൂന്ന് മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനേയും ബാധിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News