
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാമലീല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ആദിക്ക് ശേഷം പ്രണവ് നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
ഒരു സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാകും ഇതെന്ന സൂചനകള്‍ തരുന്ന ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്വന്തം അച്ഛന്റെ പ്രസിദ്ധമായ റെയ്ബാന്‍ ഗ്ലാസ് ഡയലോഗ് റഫറന്‍സുകള്‍ അടങ്ങിയ ഒന്നാണിത്.
അരുണ്‍ ഗോപിയുടെയും പ്രണവിന്റെയും രണ്ടാമത്ത ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ടോമിച്ചന്‍ മുളകുപാടം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്.
അഭിനന്ദ് രാമാനുജമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്നത്. സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് ഗോപി സുന്ദര്‍.
പ്രണവ് മോഹന്‍ലാലിന് പുറമേ ഗോകുല്‍ സുരേഷ്, മനോജ് കെ ജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here