ഹോക്കി ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്

ഭുവനേശ്വര്‍ ലോകകപ്പ് ഹോക്കി സെമി പ്രവേശനം സ്വപ്‌നം കണ്ടിറങ്ങിയ ഇന്ത്യക്ക് നിരാശ. നെതര്‍ലാന്‍ഡിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.

43 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ഹോക്കി സെമി ബെര്‍ത്ത് സ്വപ്‌നം കണ്ടാണ് ഇന്ത്യ ഇന്നിറങ്ങിയത്. ഇന്ത്യക്ക് വേണ്ടി ആശ്വാസഗോള്‍ നേടിയത് ആകാശ്ദീപ് സിങാണ്.

ഇന്ത്യയാണ് മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത്. പക്ഷേ പിന്നീട് രണ്ടു ഗോള്‍ തിരിച്ചടിച്ച് നെതര്‍ലാന്‍ഡ് ഇന്ത്യയെ വീഴ്ത്തുകയായിരുന്നു. നെതര്‍ലാന്‍ഡിന് വേണ്ടി തിയറി ബ്രിങ്ക്മാന്‍, മിങ്ക് വാന്‍ഡര്‍ വീര്‍ഡന്‍ എന്നിവരാണ് ഗോള്‍ നേടിയത്.

നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് സെമിയില്‍ നെതര്‍ലാന്‍ഡിന്റെ എതിരാളികള്‍.

15ാം മിനിറ്റിലും 50ാം മിനിറ്റിലും ആയിരുന്നു നെതര്‍ലാന്‍ഡിന്റെ ഗോളുകള്‍. 12 ാം മിനിറ്റിലാണ് ഇന്ത്യ ഗോള്‍ നേടിയത്. പക്ഷേ ആ മികവ് നിലനിര്‍ത്താന്‍ പക്ഷേ ടീമിന് കഴിയാതെ പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News