വിസ സേവനങ്ങള്‍ കാലതാമസം ഇല്ലാതെ ഉപഭോക്താകളിലേക്ക് എത്തിക്കാന്‍ ദുബായ് എമിഗ്രേഷന്‍ അധികൃതര്‍

ദുബായിലെ വിസ സേവനങ്ങള്‍ കാലതാമസം വരാതെ എത്രയും വേഗത്തില്‍ ഉപഭോക്താകളിലേക്ക് എത്തിക്കാനും സന്തോഷകരമായ സേവനങ്ങള്‍ നല്‍കുവാനും ലക്ഷ്യമിട്ട് ദുബായ് എമിഗ്രേഷന്‍ അധികൃതര്‍.

ഇതിനായി അധികൃതര്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. വിസയ്ക്ക് അപേക്ഷിച്ചിട്ട് 48 മണിക്കൂര്‍ കഴിഞ്ഞോ? എങ്കിലും കത്തിരിക്കരുത് ദയവായി വിളിക്കു 8005111 എന്ന നമ്പറില്‍. ഞങ്ങള്‍ നിങ്ങളെ സഹായിക്കും. അല്ലെങ്കില്‍ കാലതാമസത്തിനുള്ള വ്യക്തമായ മറുപടിയും നല്‍കുമെന്നാണ് ജിഡിആര്‍എഫ്എ ദുബായ് പ്രഖ്യാപിച്ചിട്ടുള്ളത്.
വിസ നടപടികള്‍ക്ക് ആവശ്യമായ വ്യക്തമായ രേഖകളോടൊപ്പം സമര്‍പ്പിക്കുന്ന ഓരോ വിസാ അപേക്ഷകളും കാലതാമസം കൂടാതെയാണ് വകുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി കൊടുക്കുന്നത്. എന്നാല്‍ എന്തങ്കിലും തരത്തില്‍ വിസ നടപടിക്രമങ്ങള്‍ക്ക് വല്ല കാലതാമസവും നേരിട്ടാല്‍ ഉടന്‍ തന്നെ വകുപ്പുമായി ബന്ധപ്പെടാന്‍ വിവിധ സ്മാര്‍ട്ട് സംവിധാനങ്ങളുണ്ടെന്ന് ദുബായ് ജനറല്‍ ഡയറക്‌റേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി അറിയിച്ചു.

http://www.dnrd.ae എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയും. മാത്രവുമല്ല സാമൂഹിക മാധ്യമങ്ങള്‍ വഴിയും വിവരങ്ങള്‍ ലഭ്യമാവുന്നതാണ് .വകുപ്പിന്റെ സേവന എത്ര വിദൂരതയിലും ഉപഭോക്താകളുടെ അരികിലേക്ക് എത്താന്‍ വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ
GDRFA dubai എന്ന ആപ്പ് ഏറെ സഹായിക്കും . വിവിധ സേവനങ്ങളാണ് മൊബൈല്‍ ആപ്പിലൂടെ ഏറ്റവും വേഗത്തില്‍ ഉപഭോക്താകളിലേക്ക് വകുപ്പ് എത്തിക്കുന്നതെ ന്ന് അധിക്യതര്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel