യുപിയില്‍ ബിജെപി രാഷ്ട്രീയത്തോട് കൂടുതല്‍ അടുത്ത് കോണ്‍ഗ്രസ്; അയോധ്യയില്‍ രാമപ്രതിമയ്ക്കൊപ്പം സീതയെകൂടി സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

ലക്‌നൗ: അയോധ്യയില്‍ രാമപ്രതിമ സ്ഥാപിക്കുമെന്ന് പറയുന്ന യുപി മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ നിര്‍ദേശം.

രാമപ്രതിമയോടൊപ്പം സീതയുടെ പ്രതിമകൂടി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

‘ഇത് മിഥിലയുടെ ഭൂമിയാണ്. ജനക രാജാവിന്റെ ഭൂമി സീതയുടെ കൂടി ഭീമിയാണ്. സീത ജനിച്ചതും ശ്രീരാമനെ വിവാഹം ക‍ഴിച്ചതും ഇവിടെ വച്ചാണെന്നാണ് കോണ്‍ഗ്രസ് നേതാവിന്‍റെ കണ്ടെത്തല്‍.

എന്നാല്‍, പിന്നീട് സീതയ്‌ക്ക് ഒരുപാട് വിഷമ ഘട്ടത്തിലൂടെ കടന്നുപോകേണ്ടി വന്നു. ഇക്കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ ഇവിടെ ശ്രീരാമനൊപ്പം സീതയുടെ വിഗ്രഹം കൂടി സ്ഥാപിക്കണമെന്ന ആഗ്രഹം തന്റെ മനസില്‍ തോന്നിയെന്നാണ് കത്തില്‍ പറയുന്നത്.

ഇരുവരും ഒരുമിച്ചുള്ള വിഗ്രഹത്തെ സ്ഥാപിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കരണ്‍ സിംഗ് കത്തയച്ചത്. അയോദ്ധ്യയില്‍ രാമന്റെ 221 മീറ്റര്‍ നീളമുള്ള പ്രതിമ നിര്‍മിക്കാന്‍ യോഗി നേരത്തെ പദ്ധതിയിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News