
ലാഭമുണ്ടാക്കാനുള്ള ത്വരയിൽ എന്ത് കുറ്റകൃത്യത്തിലേർപ്പെടാനും മൂലധന തല്പരരായ മാധ്യമങ്ങൾ മടിക്കുകയില്ലെന്ന് എം എ ബേബി.
മാധ്യമ രംഗത്തെ കുത്തകവൽക്കരണത്തോടൊപ്പം മൂലധന താല്പര്യം കൂടി വരുമ്പോൾ അവർക്ക് സാമൂഹ്യപ്രതിബദ്ധത ഉണ്ടാകുമോ എന്നത് വലിയ ചോദ്യമാണെന്നും എം എ ബേബി പറഞ്ഞു.
കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച മെഗാ കേബിൾ ഫെസ്റ്റിന്റെ ഭാഗമായ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ മേഖലയെ കുത്തകകൾ കയ്യടക്കുമ്പോൾ ഈ രംഗത്തെ ബദലുകൾ അന്വേഷിക്കുന്നവർക്ക് ആത്മവിശ്വാസം പകരുന്നത് കൈരളി ടിവി പോലുള്ള സംരഭങ്ങളാണെന്നും എം എ ബേബി പറഞ്ഞു.
മാധ്യമ പ്രവർത്തകൻ കെ പി സേതുനാഥ് മോഡറേറ്ററായിരുന്നു. ദാമോദർ പ്രസാദ് ,കെ വി രാജൻ, അനിൽകുമാർ, ഗോവിന്ദൻ തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here