ഒടിയന്‍റെ മായക്കാ‍ഴ്ചയ്ക്കൊരുങ്ങി സിനിമാ ലോകം; ഹര്‍ത്താല്‍ പ്രഖ്യാപനം; റിലീസ് കലക്ഷന്‍ ആശങ്കയില്‍ ആരാധകര്‍

മല്യാളികള്‍ ഏറെ കാത്തിരുന്ന മോഹല്‍ലാല്‍ ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. രാവിലെ നാലിന് തുടങ്ങുന്ന ഫാന്‍ ഷോ മുതല്‍ എല്ലാ ഷോകള്‍ക്കും ടിക്കറ്റുകള്‍ ദിവസങ്ങള്‍ക്ക് മുന്നേ വിറ്റുപോയിരുന്നു.

എന്നാല്‍ ഒടിയന്‍റെ ഒടിവിദ്യ കാണാന്‍ അക്ഷമരായി കാത്തിരിക്കുന്ന സിനിമാ പ്രേമികള്‍ക്ക് ഒടിവച്ച് ബിജെപിയുടെ ജനദ്രോഹ ഹര്‍ത്താല്‍.

ചിത്രത്തിനായി പ്രീ ബുക്കിംഗ് നടത്തിയിരുന്ന ആളുകളെ തിയേറ്ററിലേക്ക് എത്തിക്കാതിരിക്കാന്‍ മാത്രം ഉപകരിക്കുന്ന ഹര്‍ത്താല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ നിരാശയിലാഴ്ത്തുന്നു.

റിലീസ് ദിവസത്തെ കലക്ഷന്‍ റെക്കോര്‍ഡ് ലക്ഷ്യമിട്ടെത്തുന്ന ഒടിയന് ബുക്കിംഗലൂടെ ഇത് ലഭിക്കുമെങ്കിലും ഒാണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാത്ത തിയ്യേറ്ററുകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കലക്ഷന്‍ കുറയുമെന്ന ആശങ്കയിലാണ് ആരാധകര്‍.

ഇത് ഒടിയന്‍റെ പ്രമോഷനെയും കലക്ഷനേയും പ്രതികൂലമായി ബാധിക്കും. ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയിലും മോഹന്‍ലാല്‍ ആരാധകര്‍ ഈ ആശങ്ക പങ്കുവച്ചെങ്കിലും.

തുടര്‍ച്ചയായി ജനങ്ങളെ ദ്രോഹിച്ച് അടിസ്ഥാന രഹിത ആരോപണങ്ങളുന്നയിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന നിലപാടില്‍ ആരാധകരുള്‍പ്പെടെ രോഷത്തിലാണ്.

ചിലര്‍ ഇത് സോഷ്യല്‍ മീഡിയ വ‍ഴി പ്രകടിപ്പിക്കുകയും ചെയ്തും. ഒടിയന് ഒടിവയ്ക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തയ്യാറായാല്‍ യഥാര്‍ഥ ഒടിവിദ്യ കാണേണ്ടിവരും എന്ന് പോവുന്നു പ്രതികരണങ്ങള്‍

ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയ ആള്‍ മരിച്ച സംഭവത്തിലാണ് നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഇതോടെ തുടര്‍ച്ചയായി ഹര്‍ത്താല്‍ നടത്തി ജനദ്രോഹം പരമാവധിയാക്കാനാണ് ബിജെപി നീക്കം. യാതൊരു പ്രശ്‌നവുമില്ലാത്ത ശബരിമലയില്‍ ബിജെപിയും സംഘപരിവാറും ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടിരുന്നു.

എല്ലാ നീക്കങ്ങളും പൊളിഞ്ഞ സ്ഥിതിക്ക് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് വീണ്ടും ഹര്‍ത്താല്‍ നടത്തുന്നത്.

നേരത്തെയും യാതൊരു അടിസ്ഥാനവുമില്ലാത്ത സംഭവങ്ങളുടെ പേരില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ നടത്തി.

ശശികലയെ അറസറ്റ് ചെയ്തു എന്നുപറഞ്ഞും മധ്യവയസ്‌കനെ പൊലീസ് മര്‍ദ്ദിച്ച് കൊന്നു എന്ന് ആരോപിച്ചും ബിജെപി നിരന്തരം ഹര്‍ത്താല്‍ ആഹ്വാനം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here