ഹര്‍ത്താലിനെ തള്ളി ആരാധക പ്രവാഹം; ഒടിയന് ആവേശകരമായ വരവേല്‍പ്പ്

ബിജെപിയുടെ ജനദ്രോഹ പര്‍ത്താലിനെ തള്ളി തിയേറ്ററുകളിലേക്ക് ആരാധക പ്രവാഹം ഒടിയന് അവിസ്മരണീയ വരവേല്‍പൊരുക്കി ആരാധകര്‍.

മലയാളത്തിലെ എറ്റവും കൂടുതല്‍ കാത്തിരിക്കപ്പെട്ട സിനിമകളിലൊന്നായ മോഹല്‍ലാല്‍ ചിത്രം ഒടിയന്‍ ഇന്ന് രാവിലെ നാലിന് ആദ്യ ഷോ യിലൂടെ ആരാധകര്‍ക്കിടയിലേക്ക്.

റിലീസിനെ രാജകീയമായി വരവേല്‍ക്കാനനൊരുങ്ങിയ ആരാധകര്‍ക്കിടയിലേക്കാണ് അടിസ്ഥാന രഹിത ആരോപണങ്ങളുന്നയിച്ച് ഹര്‍ത്താല്‍ പ്രഖ്യാപനവുമായി ബിജെപി എത്തിയത്.

എന്നാല്‍ ഹര്‍ത്താലിനെ വകവയ്ക്കാതെയുള്ള ആരാധക പ്രവാഹമാണ് തിയേറ്ററുകള്‍ക്ക് മുന്നില്‍ കണ്ടത്. പുലര്‍ച്ചെ മുതല്‍ തന്നെ തിയേറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജന പ്രവാഹമാണ് ദൃശ്യമായത്.

ആദ്യ ഷോേ കണ്ടിറങ്ങിയവര്‍ സിനിമയെക്കുറിച്ചുള്ള മികച്ച അഭിപ്രായത്തോടൊപ്പം ഹര്‍ത്താലിനെതിരെയും രൂക്ഷമായ പ്രതികരണമാണ് നടത്തിയത്.

റിലീസ് ദിനത്തെ ഹര്‍ത്താല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ബിജെപിയുടെ ഫെയ്സ്ബുക്ക് പേജിലും ഹര്‍ത്താല്‍ അനുകൂല പോസ്റ്റുകള്‍ക്ക് കീ‍ഴിലും രൂക്ഷമായ രീതിയിലാണ് ആരാധകരുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News