ഒടിയന്‍ റിലീസ് ദിനത്തിലെ ഹര്‍ത്താല്‍ പ്രഖ്യാപനം; ബിജെപിയെ ഒടിച്ച് മടക്കി മോഹല്‍ലാല്‍ ആരാധകര്‍; കൂട്ടത്തില്‍ കൂടി സംഘികളും

ഹര്‍ത്താല്‍ പ്രഖ്യാപനം വന്നതിന് പിന്നലെ തുടങ്ങിയ തെറിവിളി ഇപ്പോ‍ഴും അവസാനിച്ചിട്ടില്ല. ആരാധകരുടെ ആവേശത്തില്‍ കൈപൊള്ളി ബിജെപി.

സാധാരണ തെറിവിളികളെ പ്രതിരോധിക്കാനുണ്ടാവാറുള്ള സംഘി പ്രൊഫൈലുകള്‍ ഉള്‍പ്പെടെ മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍റെ റിലീസ് ദിനത്തില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പ്രതിരോധമുയര്‍ത്തിയില്ല.

എന്ന് മാത്രമല്ല ഹര്‍ത്താല്‍ അനുകൂലികളെയും ബിജെപിയേയും കണക്കിന് തെറിയഭിഷേകം നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ബിജെപി സംഘപരിവാര്‍ പേജുകളും ഹര്‍ത്താല്‍ അനുകൂല പോസ്റ്റുകളും തിരഞ്ഞ്പിടിച്ചാണ് ആരാധകരുടെ ആക്രമണം.

വ്യക്തിപരമായ കാരണങ്ങളാല്‍ ഒരാള്‍ ആത്മഹത്യ ചെയ്തതിന് കേരളത്തിലെ ജനങ്ങള്‍ ഒന്നാകെ എന്തിന് അനുഭവിക്കണമെന്നും.

മരണത്തെ സംബന്ധിച്ച് പൊലീസ് വിശദീകരണം ഉള്‍പ്പെടെ പുറത്തുവന്നിട്ടും ബിജെപി ഹര്‍ത്താലില്‍ കടിച്ച് തൂങ്ങുന്നതെന്തിനാണെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നുണ്ട്.

എല്ലാ ചോദ്യങ്ങള്‍ക്കും മുന്നില്‍ ഉത്തരംമുട്ടി മറുപടിയില്ലാതെ ഉ‍ഴലുകയാണ് ബിജെപി. വ്യക്തമായ കാരണങ്ങളില്ലാതെ താല്‍ക്കാലിക നേട്ടങ്ങള്‍ മാത്രം ലക്ഷ്യവച്ച് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനെ ജനങ്ങള്‍ ഒന്നായി തള്ളികളഞ്ഞ കാ‍ഴ്ചയാണ് കാണാന്‍ ക‍ഴിയുന്നത്. നിരത്തുകളിലാകെ സാദാരണ ദിവസത്തെ തിരക്കുകള്‍ അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News