ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം; കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു

പാലക്കാട്: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പാലക്കാട്ട് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു.

കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു ബസുകളുടെ ചില്ലുകളാണ് സമരാനുകൂലികള്‍ തകര്‍ത്തത്.

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന് സമീപം പേരൂര്‍ക്കട സ്വദേശി വേണുഗോപലന്‍ നായര്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ബിജെപി സമരപന്തലിന് മുന്നില്‍ വെച്ചാണ് വേണുഗോപാലന്‍ നായര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പുലര്‍ച്ചെയായിരുന്നു ബിജെപി സമരപ്പന്തലിന് മുന്നില്‍ വെച്ച് അദ്ദേഹം സ്വയം തീകൊളുത്തിയത്.

അതേസമയം വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത് വന്നിരുന്നു. ബിജെപി സമരത്തെക്കുറിച്ചോ ശബരിമലെയെ കുറിച്ചോ പരാമര്‍ശമില്ല.

ജീവിതം മടുത്തതിനാല്‍ സ്വയം ചെയ്തതാണെന്നാണ് മൊഴി. മരിക്കുന്നതിന് തൊട്ടു മുന്‍പ് പൊലീസിന് കൊടുത്ത മൊഴിയില്‍ ആണ് ഇക്കാര്യം വ്യകതമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News