തങ്ങള്‍ക്ക് അശുദ്ധി കല്‍പ്പിക്കുന്ന ക്ഷേത്ര വിധിയെ തള്ളി അബ്രാഹ്മണ ശാന്തിക്കാര്‍

താഴ്ന്ന ജാതിക്കാർ കയറിയാൽ ക്ഷേത്രം അശുദ്ധിയാകുമെന്ന വിധിയെ അബ്രാഹ്മണരായ ശാന്തിക്കാർ തള്ളി കളയുന്നു.

കുഴിക്കാട്ടുപച്ചയെന്ന തന്ത്ര ഗ്രന്ഥത്തിൽ പത്താം പടലത്തിലാണ് ഈഴവനും പട്ടികജാതി പട്ടിക വർഗ്ഗക്കാരും ക്ഷേത്രത്തിൽ കയറിയാൽ അശുദ്ധിയാവുമെന്ന് വിധിച്ചിരിക്കുന്നത്.

തങ്ങളെ നികൃഷ്ടമായി കാണുന്ന സിലബസ്സ് പഠിച്ച് ശാന്തിക്കാരകേണ്ടി വരുന്ന വിരോധാഭാസമായ അവസ്ഥയിൽ അബ്രാഹ്മണരായ ശാന്തിക്കാർ നിസ്സഹായരാണ്.

ക്ഷേത്രാചാരങളും പൂജകളും പഠിക്കാൻ കുഴിക്കാട്ടു പച്ചയെന്ന തന്ത്ര ഗ്രന്ഥത്തെയാണ് ബ്രാഹ്മണരും അബ്രാഹ്മണരും ആശ്രയിക്കുന്നത് എന്നാൽ ഇതേ ഗ്രന്ഥത്തിലെ പത്താം പടലം അശുദ്ധിവരുന്നത് സംബന്ധിച്ച് പറയുന്നു.

ക്ഷേത്രത്തിനുള്ളിൽ മൃഗങൾ കയറിയാലും താഴ്ന്ന ജാതിക്കാർ കയറിയാലും അശുദ്ധിയാവുമെന്ന് അതിന് പരിഹാര കൃിയ ചെയ്യണമെന്നും നിഷ്കർഷിക്കുന്നു.

മണ്ണുകൊണ്ട് കഴുകുമ്പോഴുള്ള വെള്ളം പോലും മതിലകത്തിന് വെളിയിൽ കളയണമെന്നാണ് വിധി. ഈഴവനും പട്ടികജാതി പട്ടിക വർഗ്ഗക്കാരായ യുവാക്കൾ പൗരോഹിത്യത്തിന് പഠിക്കേണ്ടി വരുന്നതാകട്ടെ തങ്ങളാൽ ഉണ്ടാകുന്ന അശുദ്ധിയെ കുറിച്ച്. ഇനിയെങ്കിലും പത്താം പടലത്തിൽ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് അബ്രാഹ്മണരായ ശാന്തിക്കാർ.

പൗരോഹിത്യത്തിന്റെ കുത്തക കയ്യാളുന്ന സവർണ്ണ മേധാവിത്വം പക്ഷെ കുഴിക്കാട്ടു പച്ചയിലെ പത്താം പടലത്തിലെ ഉച്ചനീചത്വത്തെ തള്ളിപറയാൻ ഇതു വരെ തയാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News