പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയില്‍ വിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

ഇടുക്കി: പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് പേടിയില്‍ വിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. വാഗുവാര സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും കണ്ണന്‍ ദേവന്‍ കമ്പനി തെന്മല ഡിവിഷനിലെ കൃഷ്ണന്റെ മകളുമായ കീര്‍ത്തന (17) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

വൈകുന്നേരം മാതാപിതാക്കള്‍ക്ക് ആത്മഹത്യ കുറപ്പ് എഴുതിവെച്ചശേഷമാണ് കീര്‍ത്തന വിഷം കഴിച്ചത്. രാത്രി കീര്‍ത്തന ഛര്‍ദ്ദിച്ചതോടെയാണ് വിഷം കഴിച്ചതായി മാതാപിതാക്കള്‍ അറിയുന്നത്. ഉടന്‍ കീര്‍ത്തനയെ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കിയശേഷം മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ സപ്ലി പരീക്ഷ നടന്നിരുന്നു. പരീക്ഷ എഴുതിയെങ്കിലും പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാതെ വന്നതാണ് വിദ്യാര്‍ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News