അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയ കേസ്; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം

അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പമ്പ സ്റ്റേഷന്‍ പരിധിയില്‍ 3 മാസത്തേക്ക് പ്രവേശിക്കരുത്, മറ്റ് സമുദായങ്ങളുടെ വികാരങ്ങള്‍ ഹനിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ല തുടങ്ങിയ
വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

അമ്പതിനായിരം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യവും വ്യവസ്ഥയുടെ ഭാഗമാണ്. ജാമ്യാപേക്ഷയില്‍ ഹര്‍ജിക്കാരി ഉന്നയിക്കുന്ന വാദങ്ങള്‍ അംഗീകരിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.

മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയിലാണ് രഹ്നക്കെതിരെ കേസെടുത്തത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി വിയോജിക്കാനള്ള അവകാശം പൗരനുണ്ടെന്നായിരുന്നു രഹ്നയുടെ വാദം .ഇത് സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News