തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒടിയന്‍ സിനിമ പകുതിക്ക് നിര്‍ത്തിച്ചു തീയറ്റര്‍ പൂട്ടിച്ചു; പ്രതിഷേധവുമായി മോഹന്‍ലാല്‍ ഫാന്‍സ്

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒടിയന്‍ സിനിമ പകുതിക്ക് നിര്‍ത്തിച്ചതിനു ശേഷം തീയറ്റര്‍ പൂട്ടിച്ചു. കൊടുങ്ങല്ലൂര്‍ കാര്‍ണിവല്‍ ടീയറ്ററില്‍ ഒടിയന്‍ സിനിമ പ്രദര്‍ശനം തുടരുന്നതിന് ഇടെയാണ് പ്രകടനമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിനിമ പകുതിക്ക് നിര്‍ത്തി തീയറ്റര്‍ പൂട്ടിച്ചത്.

സിനിമ പകുതിക്ക് നിര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ മോഹന്‍ലാല്‍ ഫാന്‍സ് മുദ്രാവാക്യം വിളിച്ചു പ്രതിഷധിച്ചു. തുടര്‍ന്ന് സ്ഥലത്ത് ബിജെപി പ്രവര്‍ത്തകരും മോഹന്‍ലാല്‍ ഫാന്‍സും തമ്മില്‍ ചെറിയ തോതിലുള്ള സംഘര്‍ഷവും ഉണ്ടായി

സിനിമ ഓടിച്ചാല്‍ തീയറ്റര്‍ കത്തിക്കുമെന്നും സംഘപരിവാര്‍ ഭീഷണി മുഴക്കി. എന്നാല്‍ തങ്ങള്‍ സിനിമ കാണാന്‍ എത്തിയതാണെന്ന് ആരാധകര്‍ പറഞ്ഞെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ തീയേറ്റര്‍ പൂട്ടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News