ഇതാന്‍ട്രാ ഡി.വൈ.എഫ്.ഐ; ഹര്‍ത്താല്‍ ദിനത്തിലും വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡി.വൈ.എഫ്.ഐ രംഗത്ത്

അപ്രതീക്ഷിത ഹര്‍ത്താലില്‍ സാധാരണക്കാരും അയ്യപ്പഭക്തന്‍മാരും ഉള്‍പ്പടെ വലിയ ദുരിതമാണ് അനുഭവിച്ചത്. വിവിധ ജില്ലകളില്‍ അന്യ സംസ്ഥാനത്തു നിന്ന് വന്നവരുള്‍പ്പെടെയുള്ള അയ്യപ്പഭക്തര്‍ നേരിടുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്.

ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണവും ദാഹജലവും നല്‍കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദേശ പ്രകാരം വിവിധ ജില്ലകളില്‍ പ്രവര്‍ത്തകര്‍ സഹായഹസ്തവുമായി എത്തി.

വിവിധ ആശുപത്രികളിലും മറ്റും ഡി.വൈ.എഫ്.ഐ മുടങ്ങാതെ ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബി.ജെ.പി.ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനെത്തിയവര്‍ക്കും ഡി.വൈ.എഫ്.ഐ ഭക്ഷണം വിതരണം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News