കെ എം ഷാജി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് പി ജയരാജൻ

കെ എം ഷാജി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ.

കോൺഗ്രസ്സ് നേതാവായ പഞ്ചായത്ത് പ്രസിഡന്റ മനോരമയുടെ വീട്ടിൽ നിന്ന് തന്നെയാണ് വർഗീയത ഭിന്നിപ്പുണ്ടാക്കുന്ന ലഘുലേഖകൾ പിടിച്ചെടുത്തത്.

മറിച്ചാണെങ്കിൽ മനോരമ എന്തുകൊണ്ട് കോടതിയിൽ ഹാജരായി ഇക്കാര്യം നിഷേധിച്ചില്ലെന്നും പി ജയരാജൻ ചോദിച്ചു.കോടതിയിലാണ് വാദങ്ങൾ സമർപ്പിക്കേണ്ടത് അല്ലാതെ പൊതു യോഗത്തിലല്ല.

കെ എം ഷാജി സാക്ഷികളെ ഭയപ്പെടുത്തുന്നതിനെ സർവ്വരും അപലപിക്കണമെന്നും പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here