ഇതു താന്‍ടാ ജേര്‍ണലിസ്റ്റ്; മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകിയിട്ടും തന്റെ വാര്‍ത്ത അവതരണം നിര്‍ത്താതെ അവതാരകന്‍

നോര്‍ത്ത് കൊറിയ: സ്വന്തം ജോലിയോട് പല തരത്തിലും ആത്മാര്‍ത്ഥത കാണിക്കുന്നവരെ നമുക്ക് അറിയാം. അത്തരത്തിലുള്ള ഒരു ജേര്‍ണലിസ്റ്റിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കൊറിയന്‍ ചാനലായ സ്പോ ടിവിയുടെ അവതാരകന്‍ ജോ ഹുയിന്‍ ഇഷയാണ് മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകിയിട്ടും തന്റെ വാര്‍ത്ത അവതരണം തുടര്‍ന്നത്. കായിക വാര്‍ത്ത അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ജോയുടെ മൂക്കില്‍ നിന്നും രക്തം ഒഴുകാന്‍ ആരംഭിച്ചത്.

ജോയുടെ മൂക്കില്‍ നിന്നും രക്തം വരുന്നത് ഒപ്പമുണ്ടായിരുന്ന അവതാരകന്‍ ആ സമയം കണ്ടില്ല. ജോയുടെ നേരെ വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പറഞ്ഞു കൊണ്ട് തിരിഞ്ഞപ്പോഴാണ് മൂക്കില്‍ നിന്നും നിലയ്ക്കാതെ ഒഴുകുന്ന രക്തം കണ്ടത്.

അതേസമയം മൂക്ക് തുടച്ചപ്പോള്‍ കയ്യില്‍ രക്തം പറ്റിയിട്ടും ജോ തന്റെ വാര്‍ത്ത വായന തുടരുകയായിരുന്നു. വാര്‍ത്ത അവതരപ്പിച്ച് തീര്‍ന്നതിന് ശേഷമാണ് ജോ മാറിയത്. രക്തം വരുന്നതു കണ്ട് ഒപ്പമുണ്ടായിരുന്ന അവതാരകന്‍ ഭയക്കുന്നതും ജോ ഒന്നും സംഭവിക്കാത്തതുപോലെ വാര്‍ത്ത വായിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News