ബിജെപി ഹര്‍ത്താലിനെ തള്ളി തെക്കന്‍ കേരളത്തിലെ ജനങ്ങള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് ജീവനൊടുക്കിയ വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായി ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തെക്കന്‍ കേരളത്തില്‍ ജനങ്ങള്‍ തള്ളി. തിരുവനന്തപുരത്ത് തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലുമായി എത്തിയവര്‍ക്ക് പൊലീസ് ബദല്‍ സൗകര്യം ഏര്‍പ്പെടുത്തി. ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വാകര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് നേരെ കല്ലെറുണ്ടായതിനെ തുടര്‍ന്ന് സര്‍വീസ് നടത്തിയില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here