എണ്‍പത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിനിരയാക്കി പതിനെട്ടുകാരന്‍; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

മുസാഫര്‍നഗര്‍: എണ്‍പത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയ പതിനെട്ടുകാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ബുധാന മേഖലയിലാണ് ലഹരിവസ്തുക്കള്‍ നല്‍കിയ ശേഷം എണ്‍പത്തിയഞ്ചുകാരിയായ ബന്ധുവിനെ പതിനെട്ടുകാരന്‍ പീഡിപ്പിച്ചത്.

ബോധം വീണ്ടെടുത്ത ശേഷമാണ് സംഭവിച്ചതിനെക്കുറിച്ച് വൃദ്ധ വീട്ടുകാരോട് വ്യക്തമാക്കിയത്. സ്ത്രീയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ വിശദമാക്കി. പീഡനത്തെ തുടര്‍ന്ന് ആരോഗ്യ നില മോശമായ ഇവര്‍ മുസാഫര്‍ഗനറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടിലെ മറ്റ് അംഗങ്ങള്‍ പുറത്ത് പോയ സമയത്തായിരുന്നു പീഡനം. പുറത്ത് പോയി വന്ന വീട്ടുകാരാണ് വൃദ്ധയെ അവശനിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം 376 ചുമത്തിയാണ് പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിന് ശേഷം പതിനെട്ടുകാരന്‍ ഒളിവില്‍ പോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News