റോഡില്‍ ടാറിന് പകരം ചോക്ലേറ്റ് ഇട്ടാലോ? രസകരമായ സംഭവം ഇങ്ങനെ

റോഡില്‍ ടാറിന് പകരം ചോക്ലേറ്റ് ഇട്ടാലോ? തിങ്കളാഴ്ച ജര്‍മന്‍ പട്ടണമായ വെസ്റ്റെനില്‍ ഒരു റോഡ് ചോക്ലേറ്റ് റോഡായി മാറി. ഫാക്ടറിയില്‍നിന്നു പുറത്തേക്ക് ഒഴുകിയ ദ്രവരൂപത്തിലുള്ള ചോക്ലേറ്റ് റോഡില്‍ ഉറച്ചു കട്ടിയാവുകയായിരുന്നു.

ഇതിനെത്തുടര്‍ന്നു ഗതാഗതം മുടങ്ങി. ഫാക്ടറിയിലെ ടാങ്കില്‍ നിറച്ചിരുന്ന ചോക്ലേറ്റാണ് ഒഴുകിപ്പരന്നത്. സാങ്കേതിക തകരാറാണു ചോര്‍ച്ചയ്ക്കു കാരണമെന്ന് ഫാക്ടറി അധികൃതര്‍ പറഞ്ഞു.

ഒരു ടണ്‍ വരുന്ന ചോക്ലേറ്റ് റോഡിലേക്കൊഴുകി കട്ടപിടിച്ചതോടെ റോഡ് അടച്ചു. ഫയര്‍ഫോഴ്‌സ് ചൂടുവെള്ളം ഒഴിച്ചും ഷവലിന്‍ ഉപയോഗിച്ച് കോരിയുമാണു ചോക്ലേറ്റ് നീക്കം ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here