ആത്മഹത്യയ്ക്കു ശ്രമിച്ചത് പന്ത്രണ്ടുകാരന്‍, മരിച്ചത് യുവതി; വിചിത്ര സംഭവം ഇങ്ങനെ

വിര്‍ജീനിയ: വളരെ വിചിത്രമായ ഒരു സംഭവമാണ് അമേരിക്കയിലെ വിര്‍ജീനിയയില്‍ കഴിഞ്ഞ ദിവസമുണ്ടായത്. ആത്മഹത്യയ്ക്ക് ശ്രമിച്ചത് പന്ത്രണ്ട് കാരനാണെങ്കിലും അതുമൂലം മരിച്ചത് കാര്‍ യാത്രക്കാരിയായ യുവതിയാണ്.

ആത്മഹത്യ ചെയ്യാന്‍ വേണ്ടി വിര്‍ജീനിയയിലെ അന്തര്‍ സംസ്ഥാനപാത 66 ലെ ചെഡാര്‍ ലൈന്‍ ഏവര്‍ ബ്രിഡ്ജില്‍ നിന്ന് ചാടിയ പന്ത്രണ്ടുകാരന്‍ വീണത് റോഡിലൂടെ പോയ കാറിനുള്ളിലേക്ക് വീഴുകയും കാറിന്റെ നിയന്ത്രണം വിട്ട് വാഹനമോടിച്ചിരുന്ന യുവതി മരണപ്പെടുകയുമായിരുന്നു.

22 കാരിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായ മരിസ ഹാരിസ് എന്ന യുവതിയാണ് പന്ത്രണ്ടുകാരന്‍ വീണതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഇവരുടെ കാറിലേക്ക് പന്ത്രണ്ടുകാരന്‍ വീണതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചാണ് യുവതി കൊല്ലപ്പെട്ടത്.

കാറിലുണ്ടായിരുന്ന മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. മുകള്‍ ഭാഗം തുറക്കാന്‍ സാധിക്കുന്ന രീതിയിലുള്ള കാറിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്. ആത്മഹത്യാശ്രമം നടത്തിയ പന്ത്രണ്ടുകാരന്‍ പരിക്കുകളോടെ ചികില്‍സയിലാണ്.

സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പന്ത്രണ്ടുകാരന്റെ ആത്മഹത്യാശ്രമം. പന്ത്രണ്ടുകാരന്റെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News