ശബരിമല വിധിയില്‍ സ്ത്രികളെ അപമാനിക്കുന്ന രീതിയിലുള്ള പ്രസംഗത്തില്‍ കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി

കൊല്ലം:  ശബരിമല വിധിയില്‍ സുപ്രീംകോടതി ജഡജിമാരെയും സ്ത്രീകളേയും അധിക്ഷേപിച്ച കേസില്‍ കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ കൊല്ലം ജില്ലാ കോടതി തള്ളി . പ്രഥമ ദൃഷ്ട്യാ കൊല്ലം തുളസിയുടെ മേല്‍ ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. ബിജെപി പ്രവര്‍ത്തകനും ചലചിത്ര നടനുമായ കൊല്ലം തുളസികെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് ചവറ പോലീസ് കേസെടുത്തത്.

ബിജെപിയുടെ ശബരിമല സംരക്ഷണ പദയാത്ര പരിപാടിയില്‍ ചവറ ജംഗഷനില്‍ വെച്ചാണ് ഉച്ചഭാഷിണിയിലൂടെ കൊല്ലം തുളസി സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന് ആഹ്വനം ചെയ്യുകയും സുപ്രീംകോടതി ജഡ്ജിമാരെ ശുംഭന്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തത്.

ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡില്ലിയിലേക്കും മറുഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വലിചെറിയണമെന്ന പരാമര്‍ശം
സ്ത്രീത്വത്തെ അപമാനിക്കലും പ്രകോപനപരവും,മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്‌തെന്ന് പോലീസ് വാദിച്ചു.

IPC 117,295(A),298,354(A),505(B),505(C),501(1)പോലീസ് ആക്ട് 119A എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.പ്രഥമദൃഷ്ട്യാ കൊല്ലം തുളസിക്കുമേല്‍ ചുമത്തിയ കുറ്റങള്‍ കോടതി ശരിവെച്ചു.കോടതിയലക്ഷ്യം നടത്തിയതിന് കൊല്ലം തുളസിക്കെതിരെ പോലീസ് ഹൈക്കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel