പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസിസ് 90 ാേവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് എന്ന നിലയിലാണ്. ടിം പെയിന്‍, കമ്മിന്‍സ് എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. ശക്തമായ നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയുടെ കുതിപ്പിന് വിരാമം ഇട്ടത് ഇഷാന്ത് ശര്‍മ്മയും രോഹിത് ശര്‍മ്മയ്ക്ക് പകരം ടീമിലെത്തിയ ഹനുമ വിഹാരിയുമാണ്. ഇരുവരും രണ്ട് വിക്കറ്റ് വീതം നേടി.
ഓസ്‌ട്രേലിയക്ക് വേണ്ടി മാര്‍കസ് ഹാരിസ് 70 റണ്‍സും ഫിഞ്ച് 50 റണ്‍സും, ട്രാവിസ് ഹെഡ് 58 റണ്‍സും നേടി. ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്‍സ്‌കോംബ്, ഷോണ്‍ മര്‍ഷ് എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യ ബറ്റിങ് തിരഞ്ഞെടുക്കുയായിരുന്നു. ശരിക്കും പണിപ്പെട്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരെ പുറത്താക്കാന്‍ കഴിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here