ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കേരളം കരകയറുന്നു. ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ കേരളം 7 വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എന്ന നിലയിലാണ്.

ഓപ്പണര്‍ പി രാഹുല്‍, വിനൂപ് മനോഹരന്‍, ജലജ് സക്‌സേന എന്നിവര്‍ കേരളത്തിന് വേണ്ടി അര്‍ധ സെഞ്ച്വറികള്‍ നേടി. 68 റണ്‍സെടുത്ത സക്‌സേന ആദ്യ ദിവസത്തെ അവസാന പന്തിലാണ് പുറത്തായത്. ഡല്‍ഹിക്ക് വേണ്ടി ശിവറാം ശര്‍മ നാല് വിക്കറ്റ് വീ!ഴ്ത്തി

നാല് വിക്കറ്റിന് 78 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ അഞ്ചാം വിക്കറ്റില്‍ രാഹുല്‍, വിനൂപ് സഖ്യമാണ് കൈപിടിച്ചുയര്‍ത്തിയത്. 77 റണ്‍സെടുത്ത വിനൂപ്
പുറത്തായതിന് ശേഷമെത്തിയ ജലജ് സക്‌സേനയും തകര്‍ത്തടിച്ചതോടെയാണ് കേരളം ഭേദപ്പെട്ട നിലയിലെത്തിയത്.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും വി എ ജഗഗീഷും റണ്‍സൊന്നുമെടുക്കാതെ പുറത്തായി. രഞ്ജി അരങ്ങേറ്റത്തിനെത്തിയ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ വത്സന്‍ ഗോവിന്ദ നാല് റണ്‍സെടുത്തു. സഞ്ജു സാംസണും വിഷ്ണു  വിനോദും 24 റണ്‍സ് വീതെമെടുത്ത് പുറത്തായി.