സ്വന്തം പാര്‍ട്ടിയുടെ ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ കുടുംബസമേതം യാത്ര ചെയ്ത് എ എന്‍ രാധാകൃഷ്ണന്‍

സ്വന്തം പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ ബിജെപി നേതാവ് കാര്‍ യാത്ര നടത്തിയത് പരിഹാസ്യമാവുന്നു.ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായിരുന്നു BJP സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ കുടുംബത്തോടൊപ്പം കാറില്‍ പോയത്.

ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ അണികള്‍ നഗരത്തില്‍ പ്രകടനം നടത്തുമ്പോള്‍ നേതാവ് കല്യാണ യാത്ര നടത്തിയത് പാര്‍ട്ടിക്കകത്ത് വലിയ വിവാദത്തിന് തിരികൊളുത്തിക്കഴിഞ്ഞു.അതേസമയം സോഷ്യല്‍ മീഡിയയിലും രാധാകൃഷ്ണനെതിരെ വിമര്‍ശനങ്ങളുടെ പെരുമഴയാണ്.

ഹര്‍ത്താല്‍ തുടങ്ങി മണിക്കൂറുകള്‍ പിന്നിടും മുന്‍പ്തന്നെ ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണനും കുടുംബവും തൃപ്പൂണിത്തുറ പേട്ടയിലെ കല്യാണ ഹാളിലേക്ക് പുറപ്പെട്ടു.

ബന്ധുവിന്റെ കല്യാണം കൂടിയ നേതാവ് തന്റെ ഇന്നോവ കാറില്‍ ബന്ധുക്കളെ കയറ്റി വിട്ടു.ശേഷം മറ്റൊരു സ്വകാര്യ കാറില്‍ തിരിച്ച് യാത്ര.അതേ സമയം ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ റോഡിലിറങ്ങി തൊണ്ട കീറി മുദ്രാവാക്യം വിളിച്ച് വെയിലുംകൊണ്ട് പ്രകടനം നടത്തുകയായിരുന്നു അണികള്‍.

എന്നാല്‍ ഹര്‍ത്താല്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ബാധിച്ചതേയില്ല.അപ്രതീക്ഷിത ഹര്‍ത്താലില്‍ പൊറുതി മുട്ടി ജനങ്ങള്‍ വാഹനം കിട്ടാതെ വലയുമ്പോ!ഴായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് യഥേഷ്ടം കാറില്‍ സഞ്ചരിച്ചത്.ജനങ്ങളെ വിഡ്ഢികളാക്കിയുള്ള നേതാവിന്റെ ചെയ്തികള്‍ക്കെതിരെ ഇതിനകം പ്രതിഷേധം ശക്തമായിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News