സന്നിധാനത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേടുകള്‍ ഭാഗീകമായി മാറ്റി

സന്നിധാനത്ത് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകള്‍ ഭാഗീകമായി മാറ്റി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വാവരു നടയിലേയും വടക്കേ നടയിലേയും ബാരിക്കേടുകളാണ് മാറ്റിയത്.

പുലര്‍ച്ചെ 3 മുതല്‍ 11:30 വരെ ഇവിടേക്ക് അയ്യപ്പന്‍മാര്‍ക്ക് പ്രവേശിച്ച് വിശ്രമിക്കാമെന്ന് ഐജി ദിനേന്ദ്ര കശ്യപ് പറഞ്ഞു.

വാവര് നട, മഹാകാണിക്ക, ലോവര്‍ തിരുമുറ്റം, വലിയ നടപ്പന്തല്‍ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് അടക്കമുള്ള മുഴുവന്‍ നിയന്ത്രണങ്ങളും നീക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.

കോടതി ഉത്തരവോ ഡിജിപിയുടെ നിര്‍ദേശമോ ലഭിച്ചെങ്കില്‍ മാത്രമേ ശബരിമല സന്നിധാനത്തു നിലവിലുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരികയുള്ളൂവെന്ന് പോലീസ് സ്‌പെഷല്‍ ഓഫീസര്‍ കോഴിക്കോട് റൂറല്‍ എസ്പി ജി. ജയദേവ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here