മിസോറാമില്‍ സൊറാംതാങ്കയുടെ നേതൃത്വത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ട് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

സൊറാംതാങ്കയുടെ നേതൃത്വത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ട് സര്‍ക്കാര്‍ ഇന്ന് മിസോറാമില്‍ അധികാരമേല്‍ക്കും. ഉച്ചക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്.

84 കാരനായ സോറാം താങ്ക മൂന്നാംതവണയാണ് മുഖ്യമന്ത്രിയാകുന്നത്. നിയമസഭാതെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയ സൊറാം താങ്കയെ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നു.

2008 മുതല്‍ അധികാരത്തിലിരുന്ന ലാല്‍ തന്‍ഹെവാലയുടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയാണ് സോറതാങ്ക അധികാരം പിടിച്ചെടുത്തത്.

40 അംഗ നിയമസഭയില്‍ 26 സീറ്റ് നേടിയാണ് എംഎന്‍എഫ് അധികാരത്തില്‍ കയറുന്നത്. ഒരു സീറ്റ് നേടിയ ബിജെപി എം എന്‍ എഫുമായി സംഖ്യമുണ്ടാകാന്‍ നീക്കം നടത്തിയിരുന്നു.

എന്നാല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ മിസോറാമില്‍ ബിജെപിയുടെ ചിന്താഗതികള്‍ ജനങ്ങള്‍ ഉള്‍കൊള്ളില്ലെന്നും സ്വതന്ത്രമായി ഭരിക്കാന്‍ എം എന്‍ എഫിന് കഴിയുമെന്നും സോറാം താങ്ക വ്യക്തമാക്കിയിരുന്നു. മിസോറം രൂപീകൃതമായി ആദ്യമായിട്ടാണ് ബി ജെ പി ഇത്തവണ ഇവിടെ അക്കൗണ്ട് തുറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here