ഓണ്‍ലൈന്‍ ടാക്സി സമരം പിന്‍വലിച്ചു

കൊച്ചി: പതിമൂന്ന് ദിവസമായി ഓണ്‍ലൈന്‍ ടാക്സി (യൂബര്‍-ഒല) നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. ലേബര്‍ കമ്മിഷണര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

യോഗത്തില്‍ കുറച്ച് പുതിയ തീരുമാനങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിവരുന്ന ഇന്‍സെന്റീവ് കമ്ബനികള്‍ തുടര്‍ന്നും നല്‍കണമെന്നും പുതുക്കിയ ഇന്‍സെന്റീവ് പദ്ധതികള്‍ ഒല-യൂബര്‍ മാനേജ്മെന്റ് പ്രതിനിധികള്‍ ആര്‍ജെഎല്‍സിക്ക് നല്‍കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

സമരം ചെയ്ത തൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. കൂടാതെ ജിഎസ്ടി യാത്രക്കാരില്‍ നിന്നും ഈടാക്കാനും യോഗത്തില്‍ തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News