ആ നാണക്കേട് നിർത്താൻ പൊരുതിയത് സിപിഐഎം; മഡേ സ്നാനം ചരിത്രത്തിന്റെ ചവറ്റു കുട്ടയിലേയ്ക്ക് വലിച്ചെറിയപ്പെടുമ്പോൾ അവകാശങ്ങളുടെ ആകാശത്തിൽ ചെങ്കൊടി ഒരടികൂടി ഉയരെപ്പറക്കുന്നു

വിവാദ ആചാരത്തിനെതിരെ സിപിഐ എം മാത്രമാണ് നിരന്തര പ്രക്ഷോഭം നടത്തിയിരുന്നത്. മാത്രവുമല്ല, ഈ അനാചാരത്തെ പ്രത്യക്ഷമായി എതിര്‍ക്കാന്‍ ധൈര്യം കാട്ടിയതും മറ്റാരുമല്ല. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ നേതൃത്വത്തില്‍ പാര്‍ടി കുക്കെ സുബ്രമണ്യ ക്ഷേത്രത്തിലേക്കും ഉഡുപ്പി ശ്രീകൃഷ്‌ണക്ഷേത്രത്തിലേക്കും നടത്തിയ മാർച്ചാണ് സമരങ്ങളിൽ ഏറെ ശ്രദ്ധേയമായത്.

പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് അന്ന് സമരത്തെ നേരിട്ടത്. ബേബിക്കെതിരെ പൊലീസ് കേസും എടുത്തിരുന്നു.സിപിഐ എം സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാം റെഡ്ഢി ജയില്‍വാസമനുഭവിക്കുന്ന സാഹചര്യം പോലുമുണ്ടായി.

ഇത്തരത്തിലുള്ള സമരങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ശേഷം മഡേ സ്‌നാന സുപ്രീംകോടതി നിരോധിച്ചത് രണ്ടുവര്‍ഷം മുന്‍പാണ്. എന്നാല്‍ മഡേ സ്‌നാനയുടെ പേരുമാറ്റി ‘എഡേ സ്‌നാന’ എന്നാക്കി സവര്‍ണ ദുരാചാരം തുടരാനായിരുന്നു ക്ഷേത്രം ഭരിക്കുന്ന പേജെവാര്‍ മഠത്തിന്റെ തീരുമാനം.

ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ആചാരമാണ് മഡേ സ്‌നാന. പ്രസാദം നിവേദിച്ച ഇലയില്‍ കീഴ്‌ജാതിക്കാര്‍ ഉരുളുന്നതാണ് എഡേ സ്‌‌‌നാന. ഇങ്ങനെ അല്പം മാറ്റം വരുത്തി ദുരാചാരം തുടര്‍ന്നുവരികയായിരുന്നു.

കോണ്‍ഗ്രസും ബിജെപിയും ഈ ആചാരം സംരക്ഷിക്കണമെന്ന നിലപാടിലായിരുന്നു. മാഡേ സ്നാനയുടെ പ്രയോക്താവും കര്‍ണ്ണാടകയിലെ സംഘപരിവാരത്തിന്റെ ഉന്നതനുമായ ഉഡുപ്പി പേജവാര്‍ മഠാധിപതി വിശ്വേഷതീര്‍ത്ഥ വിശ്വഹിന്ദു പരിഷത്തിന്റെ നേതാവാണ്.

രാമജന്മ ഭൂമി പ്രസ്ഥാനത്തിന്റെ ദക്ഷിണേന്ത്യലിലെ പ്രധാന സംഘാടകനുമായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ച മഠം കൂടിയാണിത്.

സിപിഐ എമ്മിന്റെ പ്രചാരണത്തെത്തുടർന്ന് വിശ്വാസികളും ഈ ദുരാചാരത്തിന് എതിരായി തിരിഞ്ഞിരുന്നു. അതിനു പിന്നാലേയാണ് ഇപ്പോൾ ഉഡുപ്പി ശ്രീകൃ‌ഷ്‌ണ ക്ഷേത്രത്തില്‍ മഡേ സ്‌നാനയും എഡേ സ്‌നാനയും നിരോധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News