കൊല്ലത്തെ രാഖി കൃഷ്ണയുടെ ആത്മഹത്യക്കേസ് ക്രൈംബ്രാഞ്ചിന്; നടപടി രാഖിയുടെ പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിന്മേല്‍

കൊല്ലം: ഫാത്തിമാമാതാ നാഷണൽ കോളേജിലെ രാഖികൃഷ്ണ ജീവനൊടുക്കിയ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടുത്തരവായി രാഖിയുടെ പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ്ക്രൈംബ്രാഞ്ചിന്

കഴിഞ്ഞ മാസം 28 നാണ് പരീക്ഷാ കോപ്പിയടി ആരോപണത്തെ തുടർന്ന് രാഖികൃഷ്ണ ജീവനൊടുക്കിയത്, സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് രാഖിയുടെ പിതാവ് രാധാകൃഷ്ണൻ പ്രത്യേക ടീമിനെകൊണ്ടന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് എം.എൽ.എക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുന്നത്.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡിജിപി കേസന്വേഷണം കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറിയത്.രാഖികൃഷ്ണ ധരിച്ചിരുന്ന വസ്ത്രത്തിൽ എഴുതിയിരുന്ന ഇംഗ്ലീഷ് വാചകങൾ കോപ്പിയടിക്കുപയോഗിച്ചതാണൊ എന്നറിയാൻ ഉത്തരങളുടെ ഫോട്ടോയും ചോദ്യകടലാസും കേരള സർവ്വകലാശാലയോട് പരിശോദിച്ച് റിപ്പോർട്ട് നൽകാൻ പോലീസ് നിർദ്ദേശിച്ചിരുന്നു.

കൂടാതെ രാഖികൃഷ്ണയെ മാനസ്സികമായി പീഡിപ്പിച്ചു എന്ന പരാതിയും സഹപാഠികളുടെ മൊഴിയും പോലീസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി 20 ലധികം വിദ്ധ്യാർത്ഥികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.ഇതെല്ലാം ഉൾപ്പെട്ട കേസ് ഫയൽ പോലീസ് സിറ്റി ക്രൈംബ്രാഞ്ചിനു കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News