രാഷ്ട്രീയ അനിശ്ചിതത്വത്തിനൊവില്‍ ശ്രീലങ്കയില്‍ രാജിയ്ക്കൊരുങ്ങി രജപക്സേ; വിക്രമസിംഗെയ്ക്ക് വീണ്ടും സാധ്യത

കൊളംബോ: ശ്രീലങ്കയില്‍ മാസങ്ങള്‍ നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊവില്‍ പ്രധാനമന്ത്രിസ്ഥാനം രാജിവെക്കാനൊരുങ്ങി മഹീന്ദ രജപക്സെ. സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് രജപക്സേ രാജിയ്ക്ക് ഒരുങ്ങുന്നത്. രജപക്സേയുടെ മകനാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ഇതോടെ മുന്‍ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞു. നേരത്തെ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, പാര്‍ലമെന്‍റ് മരവിപ്പിച്ച ശേഷം പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗയെ അസ്ഥിരപ്പെടുത്തുകയും മഹിന്ദ രജപക്സേയെ പ്രധാനമന്ത്രിയാക്കുകയായിരുന്നു.

എന്നാൽ പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിൽ രജപക്സ തോറ്റതിനാല്‍ സിരിസേന പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു.

തുടര്‍ന്ന് വിഷയം കോടതിയിലേക്കെത്തുകയും പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്ക പാർലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീം കോടതി വിധിക്കുകയുമായിരുന്നു. .ഇതേത്തുടര്‍ന്നാണ് രജപക്സേ രാജിക്കൊരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News