
ബംഗളൂരു: കര്‍ണാടകയിലെ ചാമരാജനഗറില്‍ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേര്‍ മരിച്ചു. പ്രസാദം കഴിച്ച 65 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ രണ്ടു ക്ഷേത്ര ജീവനക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്ഷേത്ര ഭരണസമിതിയംഗത്തെയും ക്ഷേത്രം മാനേജരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. പ്രസാദത്തിന്റെ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തു വീണു.
ക്ഷേത്രത്തില്‍ ഇന്ന് വിശേഷപൂജ ഉണ്ടായിരുന്നതിനാല്‍ പ്രസാദവും വിതരണം ചെയ്തിരുന്നു. ഇത്തരത്തില്‍ എത്തിച്ച പ്രസാദത്തിലാണോ വിഷം കലര്‍ന്നത് എന്നും സംശയമുണ്ട്.
പൊലീസ് പ്രസാദം ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ച ശേഷമെ ഏതുതരം വിഷമാണ് കലര്‍ന്നതെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here