മദ്യപിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

തിരുവനന്തപുരം: സാധാരണക്കാരായ മദ്യപാനികളുടെ ഇഷ്ടബ്രാന്‍റാണ് ജവാന്‍. സർക്കാർ ഉത്പന്നമെന്ന വിശ്വാസ്യതയും വിലക്കുറവും ജവാനെ സാധാരണക്കാരന്‍റെ ഇഷ്ടബ്രാന്‍റാക്കുന്നു.

ജവാൻ’ റമ്മ് കിട്ടാനില്ലാത്തത് പലപ്പോ‍ഴും ജവാന്‍റെ ഇഷ്ടക്കാര്‍ക്ക് വെല്ലുവി‍ളിയായിരുന്നു. ആവശ്യക്കാര്‍ക്ക് ഇനി ഇഷ്ടം പോലെ ജവാന്‍ ലഭിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

ഏപ്രിൽ മാസത്തോടെ ഉത്പാദനം കൂട്ടാനുള്ള നടപടികൾ നിർമാതാക്കളായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴസ് ആരംഭിച്ചു. ഒരു കോടിയോളം രൂപ ചിലവിട്ട് ഒരു ബോട്ട്ലിംഗ് ലൈൻ കൂടി സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്.
ഇതോടെ ഉത്പാദനം 8000 കെയ്സാകും.

ഇതുവരെ നിലവിൽ മൂന്ന് ബോട്ട്ലിംഗ് ലൈനുകളിലായി 6000 കെയ്സ് മദ്യമാണ് പ്രതിദിനം ഉദ്പാതിപ്പിക്കുന്നത്. പുതിയ ബോട്ട്ലിംഗ് ലൈൻ കൂടി സ്ഥാപിക്കുന്നതോടെ 2000 കെയ്സ് മദ്യം കൂടി ലഭേയമാകും.

ജവാന് ആവശ്യക്കാര്‍ ഏറെയാണ് അതുകൊണ്ടു തന്നെ ചില്ലറവില്പനശാലകളിൽ ജവാന് വലിയ ക്ഷാമമാണ് നേരിടുന്നത്. ഇതു കൂടി കണക്കിലെടുത്താണ് ഉദ്പാദനം വര്‍ധിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News