യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത. യുഎഇയിലെ കുറഞ്ഞ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും മഴ തുടരുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം 4.30ന് രേഖപ്പെടുത്തിയ 29.8 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും ഉയര്‍ന്ന താപനില. അതേസമയം യുഎഇയില്‍ പലയിടങ്ങളിലും കഴിഞ്ഞ ദിവസം നല്ല മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here