ഗൂഗിളിന്റെ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫീച്ചറായ ‘ഗൂഗിള്‍ ഷോപ്പിംഗ്’ ഇന്ത്യയിലെത്തി. അധിവേഗം വളരുന്ന ഇന്ത്യന്‍ ഇക്കണോമിയുടെ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണി കീഴചക്കാന്‍ ഒരുങ്ങുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് സാധനങ്ങളുടെ വിലയും ഓഫറുകളും നോക്കി ഷോപ്പിംഗ് നടത്താനുള്ള സജ്ജീകരണവും ഗൂഗിള്‍ ഒരുക്കി നല്‍കുകയാണ്.

ഫ്‌ളിപ്കാര്‍ട്ട്‌ ഉള്‍പ്പെടെയുള്ള വിവിധ കമ്പനികള്‍ ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന ഡിസകൗണ്ട് ഓഫറുകളും പ്രൊഡക്ട് റിവ്യൂകളും നോക്കി സാധനങ്ങള്‍ വാങ്ങിനാകുന്ന തരത്തിലുള്ള സെര്‍ച്ച് ഓപ്ഷനും ഗൂഗിള്‍ ഷോപ്പിംഗിലുണ്ട്.

ഓരോ ഉത്പന്നങ്ങളും തരംതിരിച്ച് തിരയാനുള്ള സൗകര്യവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാണ്.

റീട്ടെയിലര്‍മാര്‍ക്കായി ഹിന്ദിയില്‍ ‘മര്‍ച്ചന്റ് സെന്ററും’ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ചില്ലറ വില്‍പ്പനക്കാര്‍ക്കും പരസ്യങ്ങള്‍ നല്‍കാതെ തന്നെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കാനാകും.