കേരളത്തിൽ കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നു:കോടിയേരി

തിരുവനന്തപുരം: കേരളത്തിൽ കലാപമുണ്ടാക്കാനാണ്‌ ബിജെപിയുടെ ശ്രമമെന്നും പ്രധാനമന്ത്രി തന്നെ ഇതിനെ പിന്തുണയ്‌ക്കുന്നത്‌ അസാധാരണ സംഭവമാണെന്നവും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്‍.

കലാപത്തിന് ശ്രമിച്ച് കേരളത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിലാണ് ബിജെപിയെന്നും കോടിയേരി പറഞ്ഞു.
ഹർത്താൽ സംബന്ധിച്ച്‌ രാഷ്ട്രീയ പാർടികൾക്കിടയിൽ സമവായം വേണം. ഹര്‍ത്താല്‍ നിരോധിക്കുകയല്ല നിയന്ത്രണമാണ് വേണ്ടത്‌. എന്നാൽ ഹർത്താൽ നടത്തി ഗിന്നസ്‌ ബുക്കിൽ കയറാനാണ്‌ ബിജെപി ശ്രമിക്കുന്നതെന്നും കോടിയ്രി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News