17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കാമുകിയ്‌ക്കൊപ്പം പോയി; ഇപ്പോള്‍ മറഡോണയെ കാമുകി വീട്ടില്‍നിന്ന് പുറത്താക്കി

ബ്യൂനസ്അയേഴ്സ്: 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കാമുകിയ്‌ക്കൊപ്പം പോയ ഡിയേഗോ മറഡോണയ്ക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. സ്നേഹസമ്മാനമായി മറഡോണ ബ്യൂനസ് ഐറിസില്‍ വാങ്ങി നല്‍കിയ വീട്ടില്‍ നിന്ന് കാമുകി റോസിയോ ഒളിവ മറഡോണയെ പുറത്താക്കി.

17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫെയ്നുമായി ബന്ധം പിരിഞ്ഞതിനു ശേഷമാണ് മറഡോണ ഒളിവയുമായി അടുത്തത്.

റഷ്യന്‍ ലോകകപ്പില്‍ തന്നോടൊപ്പമുണ്ടായിരുന്ന ഒളിവയ്ക്ക് അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം മറഡോണ ഈയിടെ മോതിരം കൈമാറിയിരുന്നു. മറഡോണയുമായുള്ള തന്റെ ബന്ധം ബന്ധം അവസാനിപ്പിച്ച വിവരം ഒളിവ അര്‍ജന്റീന മാധ്യമപ്രവര്‍ത്തകനായ ലിയോ പെക്കോറാറോയോട് വെളിപ്പെടുത്തിയെന്ന് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരാഴ്ച നീണ്ട നിരന്തര കലഹത്തെത്തുടര്‍ന്നാണ് തീരുമാനമെന്നും 28കാരി ഒളിവ പറഞ്ഞതായി ലിയോ പൊക്കോറാറോ പറഞ്ഞു. ഇപ്പോള്‍ മെക്സിക്കന്‍ ക്ലബിന്റെ പരിശീലകനാണ് 58കാരനായ മറഡോണ. മുന്‍ ഫുട്ബോള്‍ താരമായ ഒളിവ അര്‍ജന്റീനയിലെ ക്ലബിനു വേണ്ടി കളിക്കുന്നതിനിടെ 2012ലാണ് മറഡോണയെ കണ്ടുമുട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News