മിസോ നാഷണല്‍ ഫ്രണ്ട് നേതാവ് സൊറാംതാങ്ക മിസോറാം മുഖ്യമന്ത്രിയായി അധികാരമേറ്റു

സൊറാംതാങ്ക മിസോറാം മുഖ്യമന്ത്രിയായി അധികാരമേറ്റു. ഐസ്വാളിലെ രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മിസോ നാഷണല്‍ ഫ്രണ്ട് നേതാവ് സൊറാംതാങ്കയ്ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.

84 വയസ്സുകാരനായ സൊറാംതാങ്ക മൂന്നാം തവണയാണ് മിസോറാം മുഖ്യമന്ത്രിയാവുന്നത്. ഉപമുഖ്യമന്ത്രിയായി തന്‍ലൂയയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. 40 സീറ്റുകളില്‍ 26 സീറ്റ് നേടിയാണ് എംഎന്‍എഫ് അധികാരത്തില്‍ കയറുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എംഎന്‍എഫിനെ ഗവര്‍ണര്‍ ഔദ്യോഗികമായി ക്ഷണിച്ചത്.തുയിക്കും മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലാല്‍റി നൗമയെ പ്രോ ടൈം സ്പീക്കറായി നിയമിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here