കോഴിക്കോട്ടെ ചരിത്രത്തിന്റെ ഭാഗമായ കോരപ്പുഴ പാലം ഈ മാസം 20 ന് പൊളിയ്ക്കും. പുതിയ പാലം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പാലം പൊളിച്ചു നീക്കുന്നത്.

24.32 കോടി ചെലവിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പഴയ പാലത്തിന്റെ അതേ സ്ഥാനത്താണ് പുതിയ പാലം. 12 മീറ്ററാണ് പാലത്തിന്റെ വീതി.

പഴയ പാലം പൊളിച്ച് നീക്കാനും പൈലിങിനുമായി തെങ്ങിന്‍ കുറ്റികള്‍ നാട്ടി ബണ്ട് കെട്ടി മണല്‍ നിറയക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. 20 നാണ് പാലം പൊളിച്ചു തുടങ്ങുക.

പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയിലെ വലിയ ഗതാഗത കുരുക്കിനാണ് അവസാനമാവുക.

കൊച്ചി ആസ്ഥാനമായ ഇ കെ ഗ്രൂപ്പാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.ഒരു വര്‍ഷം കൊണ്ട് പാലത്തിന്റെ പണി പൂര്‍ത്തീകരിക്കാനാണ് തീരുമാനം