ജിദ്ദയിൽ മലയാളി നഴ്സിന്‍റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍; കുഞ്ഞ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ഇരുവരും ദള്‍ഫിലെത്തിയത് മൂന്നുമാസം മുമ്പ്; ദുരൂഹത തുടരുന്നു

ജിദ്ദ: ജിദ്ദയില്‍ മലയാളി ദമ്പതികളുടെ ഏ‍ഴുമാസം പ്രായമായ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. ആലപ്പു‍ഴ സ്വദേശി ശ്രീജിത്താണ് ആത്മഹത്യ ചെയ്തത്.

ആലപ്പു‍ഴ സ്വദേശികളായ ശ്രീജിത്ത് അനുഷ ദമ്പതികളുടെ കുഞ്ഞിനെ ക‍ഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കുഞ്ഞിന്‍റെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഭര്‍ത്താവിന്‍റെ ആത്മഹത്യ.

ജിദ്ദ കിങ് അബ്ദുൽ അസീസ് യുണിവേഴ്സിറ്റിയിലെ നഴ്സാണ് മരിച്ച ശ്രീജിത്തിന്‍റെ ഭാര്യ അനീഷ. മൂന്ന് മാസം മുമ്പ് വിസിറ്റിംഗ് വിസയിലാണ് കുഞ്ഞും ശ്രീജിത്തും സൗദിയിലെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബ തർക്കമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here