ഞെട്ടിക്കുന്ന മാമോദിസ ദൃശ്യങ്ങള്‍ പുറത്ത്; പുരോഹിതനെ പുറത്താക്കി സഭാ കോടതി-വീഡിയോ

പിഞ്ചു കുഞ്ഞിന് ക്രൂരമായ രീതിയില്‍ മാമോദീസ നല്‍കിയ  പുരോഹിതനെ പുറത്താക്കി  സഭ  കോടതി. പടിഞ്ഞാറന്‍ റഷ്യയിലാണ് ആളുകളെ ഞെട്ടിച്ച  സംഭവം അരങ്ങേറിയത്. മാമോദിസ ചടങ്ങിന് ശേഷം കുഞ്ഞിന്‍റെ മാതാപിതാക്കള്‍ നല്‍കിയ പരാതി യിന്മേലാണ് പുരോഹിതനെ പുറത്താക്കിയ നടപടിഓര്‍ത്തഡോക്‌സ്  സഭ സ്വീകരിച്ചത്.

വെള്ളത്തില്‍  മുങ്ങാതിരുന്ന കുഞ്ഞിനെ പുരോഹിതന്‍ ബലമായി പിടിച്ച് മുക്കുകയായിരുന്നു. ക‍ഴുത്തിലും ശരീരത്തിലും അമര്‍ത്തി കുഞ്ഞിനെ വെള്ളത്തിലേക്ക് താ‍ഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുഞ്ഞിന്‍റെ അമ്മ പുരോഹിതനെ തടയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ വെെറലായതോടെ പുരോഹിതനെതിരെ നടപടിയാവശ്യപ്പെട്ട് നിരവധിപ്പേരാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് സഭ നടപടിസ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News