
കൊച്ചി: മഹാരാജാസ് കോളേജ് കാമ്പസില്‍ വര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. നാന്‍ പെറ്റ മകന്‍ എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണം മഹാരാജാസ് കോളജ് കാമ്പസില്‍ ആരംഭിച്ചു
മഹാരാജാസ് കോളേജ് കാമ്പസില്‍ വര്‍ഗീയവാദികളുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്റെ ആവേശഭരിതം ജീവിതം ഇനി അഭ്രപാളിയിലേക്ക്. നാന്‍ പെറ്റ മകന്‍ എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണത്തിന് വേദിയാകുന്നത് അഭിമന്യുവിന്റെ രക്തം വീണു ചുവന്ന മഹാരാജാസ് കാമ്പസ് തന്നെയാണ്. സജി എസ് പാലമേലാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
അഭിമന്യുവിന്റെ അച്ഛനായി ശ്രീനിവാസനും അമ്മയായി സീമ ജി നായരും വേഷമിടുന്നു . 2012ലെ മികച്ച ബാലനടനുള്ള ദേശീയ പുരസ്‌കാരം നേടിയ മിനോണ്‍ അഭിമന്യുവായി അഭ്രപാളിയില്‍ എത്തും.
ജോയിമാത്യു, സിദ്ധാര്‍ത്ഥ് ശിവ, മുത്തുമണി, സരയു എന്നിങ്ങനെ പ്രമുഖ താരങ്ങളുടെ ഒരു നിര തന്നെ അണിനിരക്കുന്നുണ്ട് ഈ സിനിമയില്‍. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവ് സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. അഭിമന്യുവിനെ അധ്യാപകരും സഹപാഠികളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ചിത്രീകരണത്തിന് സാക്ഷികളാകാന്‍ എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here