ബുലന്ദഷഹറില്‍ പോലീസ് സബ് ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയ സംഭവം നടന്നതിന് പിന്നാലെയാണ് ഇത്തരമൊരു സംഭവം.

മീററ്റിലെ പശുഹത്യയ്ക്ക് പേരുകേട്ട വിവിധ ഗ്രാമങ്ങളില്‍ സംഘടിപ്പിച്ച യോഗത്തിലാണ് പശുവിനെ കൊല്ലില്ലെന്ന് പൊലീസ് ഗ്രാമവാസികളെക്കൊണ്ട് സത്യം ചെയ്യിച്ചത്.

മീററ്റിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സമീപഗ്രാമത്തിലെ ഗ്രാമവാസികളെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കുന്ന ദൃശ്യമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വീഡിയോയിലെ പ്രതിജ്ഞ ഇങ്ങനെ; ‘നമ്മുടെ ഗ്രാമത്തിലും അടുത്ത പ്രദേശങ്ങളിലുമുള്ള പശുക്കളെ കൊല്ലില്ലെന്ന് നാം പ്രതിജ്ഞയെടുക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നാം സാമൂഹ്യമായി ഒറ്റപ്പെടുത്തുകയും അവരെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യും. ജയ് ഹിന്ദ്, ജയ് ഭാരത്’