ഇന്നിങ്ങ്‌സ് വിജയം ലക്ഷ്യമിട്ട് കേരളം; ഡല്‍ഹി തകരുന്നു

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ കേരളം ഇന്നിങ്ങ്‌സ് വിജയത്തിലേക്ക്. 181 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്‌സ് ലീഡ് വഴങ്ങിയ ഡല്‍ഹി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് എന്ന നിലയിലാണ്.

5 വിക്കറ്റുകള്‍ ശേഷിക്കെ ഡല്‍ഹിക്ക് ഇന്നിങ്ങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 140 റണ്‍സ് കൂടി വേണം. 3 വിക്കറ്റ് വീ!ഴ്ത്തിയ സന്ദീപ വാര്യരും രണ്ട് വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് രണ്ടാം ഇന്നിങ്ങ്‌സില്‍ ഡല്‍ഹിയെ തകര്‍ത്തത്. ഒന്നാം ഇന്നിങ്ങ്‌സില്‍ കേരളം 320 റണ്‍സിന് പുറത്തായിരുന്നു.

രണ്ടാം ഇന്നിങ്ങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഡല്‍ഹിക്ക് ഓപ്പണര്‍ ശിവാങ്കിനെ നഷ്ടമായി. നാല് ഓവര്‍ പൂര്‍ത്തിയാകുമ്പോ!ഴേക്കും ഡല്‍ഹിക്ക് മുന്‍നിരയിലെ നാല് ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ ധ്രുവ് ഷോറെയും ഹിതന്‍ ദലാലും മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കണ്ടത്.

നേരത്തെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഡല്‍ഹി 181 റണ്‍സിന് പുറത്തായിരുന്നു. അര്‍ധ സെഞ്ച്വറിയുമായി കേരള ഇന്നിങ്ങ്‌സിന് കരുത്ത് പകര്‍ന്ന ജലജ് സക്‌സേനയാണ്
ഡല്‍ഹിയെ ആദ്യ ഇന്നിങ്ങ്‌സില്‍ എറിഞ്ഞൊതുക്കിയത്. 39 റണ്‍സ് വ!ഴങ്ങിയാണ് സക്‌സേന 6 ഡല്‍ഹി താരങ്ങളെ മടക്കിയയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News