ഐ ലീഗ്: ഗോകുലം കേരളം – റിയല്‍ കശ്മീര്‍ മത്സരം സമനിലയില്‍ പിരിഞ്ഞു

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ് സിയും റിയല്‍ കാശ്മീര്‍ എഫ് സിയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.

ആദ്യ പകുതിയില്‍ പ്രീതം സിങ്ങിന്റെ ഗോളില്‍ ഗോകുലം മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ സുര്‍ചന്ദ്ര സിങ്ങിലൂടെ കാശ്മീര്‍ തിരിച്ചടിച്ചു. എട്ട് കളി പൂര്‍ത്തിയാക്കിയ കാശ്മീര്‍ 14 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്.

10 പോയിന്റുള്ള ഗോകുലം ഏഴാമതാണ്. ഗോകുലത്തിന്റെ അടുത്ത കളി 21 ന് ഇന്ത്യന്‍ ആരോസിനെതിരെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here